കണ്ണൂർ: നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്താം. കേന്ദ്ര സർക്കാർ കണ്ണൂർ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തി. മേയ് 12ന് ദുബൈയിൽനിന്നും ആദ്യ വിമാനം കണ്ണൂരിലെത്തും.
ആദ്യ ഷെഡ്യൂളിൽ കേന്ദ്രം കണ്ണൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. തീരുമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. വിപുല സജ്ജീകരണം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് കിയാൽ എം.ഡി വി. തുളസീദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.