കണ്ണൂർ: ലോക്ഡൗണിനെ തുടർന്ന് കുടുങ്ങിയ പ്രവാസികളുമായി കുവൈത്തിൽനിന്നുള്ള വിമാനം കണ്ണൂരിലെത്തി. ചൊവ്വാഴ്ച രാത്രി 9.15 ഓടെയാണ് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. 10 പിഞ്ചു കുട്ടികൾ ഉൾപ്പെടെ 188 യാത്രക്കാരാണ് കുവൈത്തിൽനിന്നും തിരിച്ചെത്തിയത്.
രാത്രി ഒന്നരയോടെ ദോഹയിൽനിന്നുള്ള വിമാനവും കണ്ണൂരിലെത്തി. ഒമ്പത് കുഞ്ഞുങ്ങളടക്കം 186 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്. നേരത്തേ ദുബൈയിൽനിന്ന് രണ്ടു വിമാനങ്ങളും കണ്ണൂരിൽ എത്തിയിരുന്നു. 182 പേരുമായി ഇക്കഴിഞ്ഞ 12നും 180 പേരുമായി ഞായറാഴ്ചയുമായിരുന്നു ദുബൈയിൽനിന്നും വിമാനം എത്തിയത്.
ജില്ലയിലെ കോവിഡ് കെയര്‍ സെൻറുകളിലും മറ്റു ജില്ലകളിലും പോകേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലയിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയത്. ഏറോഡ്രോമില്‍നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്തുതന്നെ ഇതിനായി ആരോഗ്യ വകുപ്പിെൻറ അഞ്ചു പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. യാത്രക്കാരുടെ ക്വാറൻറീന്‍ ഉറപ്പുവരുത്തുന്നതിനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 േഡറ്റ എന്‍ട്രി കൗണ്ടറുകളും ഇവിടെ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.