കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ മൂന്നാംപ്രതിയായ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവർ ഹൈകോടതിയിൽ ജാമ്യഹരജി നൽകി.
താൻ നിരപരാധിയാണെന്നും മുഖ്യപ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദും മഹേഷ് എന്നയാളും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. സർക്കാറിെൻറ വിശദീകരണം തേടിയ ജസ്റ്റിസ് സുനിൽ തോമസ് ഹരജി വീണ്ടും ഈ മാസം ഏഴിന് പരിഗണിക്കാൻ മാറ്റി.
രണ്ട് ഘട്ടങ്ങളിലായി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അൻവർ നേരത്തേ നൽകിയ മുൻകൂർജാമ്യ ഹരജി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച് കോടതി തീർപ്പാക്കിയിരുന്നു.
തുടർന്ന് ജൂലൈ 22ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങിയതിനെത്തുടർന്ന് കോടതി ജുഡീഷ്യൽ കസ്റ്റിഡിയിൽ വിട്ടു. വിചാരണകോടതിയിൽ രണ്ടുതവണ ജാമ്യഹരജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.