കാളികാവ്: പ്രളയകാലത്ത് തെൻറ കടയിലെ വസ്ത്രങ്ങളത്രയും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ എറണാകുളത്തെ തെരുവ് കച്ചവടക്കാരൻ നൗഷാദ് ചോദ്യപേപ്പറിലും ഇടം പിടിച്ചു. വ്യാഴാഴ്ച നടന്ന രണ്ടാം ടേം പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിലാണ് നൗഷാദിനെക്കുറിച്ച് ചോദ്യമുള്ളത്.
പ്രളയകാലത്ത് കടയില്‍ വന്ന സന്നദ്ധപ്രവര്‍ത്തകരുമായി നൗഷാദ് നടത്തുന്ന സംഭാഷണം കുറിപ്പായി നല്കി അതില്‍നിന്ന് നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഒന്നാമത്തെ ചോദ്യമിതാണ്-‘നൗഷാദിെൻറ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുന്ന ഘടകമെന്ത്’. ‘ഈ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു’ എന്ന ചോദ്യവുമുണ്ട്. ബ്രോഡ്വേയിലെ ഫുട്പാത്തിലുള്ള ചെറിയ കടയിൽനിന്ന് ചാക്കുകെട്ടിൽ നിറച്ച് നൗഷാദ് വസ്ത്രങ്ങൾ നൽകിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.