തിരുവനന്തപുരം: പ്രളയബാധിതരിൽ ഇനിയും സഹായത്തിന് അപേക്ഷ നൽകാൻ ബാക്കിയുണ്ടെങ് കിൽ അത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തകര്‍ന്ന വീടുകളുടെ പുനര്‍ന ിര്‍മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ നടപടി എ ന്നിവ സംബന്ധിച്ച് 98,181 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചു. ഇതിൽ 85,141 എണ്ണം തീര്‍പ്പാക്കി.
അവശേഷ ിക്കുന്നവ മേയ് അവസാനത്തോടെ തീര്‍പ്പാക്കാന്‍ കര്‍ശന നിർദേശം നല്‍കിയതായി എസ്. ശർമയു ടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. പ്രളയത്തില്‍ തകര്‍ന്ന 15,079 വീടുകളി ല്‍ 9,329 വീടുകള്‍ ഗുണഭോക്താക്കള്‍തന്നെ നിര്‍മാണം നടത്തുന്നതിന് സന്നദ്ധത അറിയിച്ചു. ഇവ ര്ക്കുള്ള ധനസഹായം ഗഡുക്കളായി നിര്‍മാണം പൂര്ത്തിയാക്കുന്നതിെൻറ തോതനുസരിച്ച് വിതരണം ചെയ്തുവരുന്നു. കെയര്‍ഹോം പദ്ധതി പ്രകാരം 1,990 വീടുകളുടെ പുനര്‍നിര്‍മാണം ഏറ്റെടുത്തതിൽ 937 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പ്രാദേശിക സ്പോണ്‍സര്‍ഷിപ് വഴി 1,225 വീടുകളുടെ നിര്‍മാണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കോർപറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പ്രകാരം 245 വീടുകളുടെ നിര്‍മാണം ഏറ്റെടുത്തു. ഭാഗികമായി തകര്‍ന്ന 2,51,227 വീടുകളില്‍ 2,21,718 കുടുംബങ്ങള്‍ക്കായി 1163.31 കോടി രൂപ ദുരിതാശ്വാസ സഹായം നല്കി. ഭാഗിക നാശം സംഭവിച്ച വീടുകളെ കേടുപാടിെൻറ തോത് അനുസരിച്ച് 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ എന്നിങ്ങനെ നിരക്കിലാണ് ആനുകൂല്യം നല്‍കുന്നത്. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാലുലക്ഷം രൂപ അനുവദിക്കുന്നു.
കലക്ടര്‍മാര്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിന് അനുസൃതമായി ആനുകൂല്യം ലഭ്യമാക്കുവാനുള്ളവരുടെ എണ്ണത്തില്‍ ഇനിയും വ്യത്യാസം വരും. 7,602.3 കി.മീ. റോഡ് പുനര്നിര്മിച്ചുകഴിഞ്ഞു. കുടുംബശ്രീ വഴി 1,44,947 വനിതകള്‍ക്കായി 1,273.98 കോടി രൂപയുടെ വായ്പ അനുവദിച്ചു.
അടിയന്തര ആശ്വാസ നടപടികളും ജീവനോപാധികള്‍ ലഭ്യമാക്കാനുള്ള നടപടികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇതിനുപുറമെ നടത്തിയിട്ടുണ്ട്. നീതിപൂര്‍വവും നിഷ്പക്ഷവുമായ പുനരധിവാസ നടപടികള്‍, ആസ്തി പരിപാലന ചട്ടക്കൂടുകളുടെ രൂപവത്കരണം, കാര്യക്ഷമത ഉറപ്പാക്കല്‍, നടപടിക്രമങ്ങളുടെ ലഘൂകരണം എന്നീ സമീപനങ്ങളാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ സ്വീകരിച്ചത്. കേരള പുനര്‍നിര്‍മാണ വികസന പരിപാടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ലോകബാങ്കില്‍നിന്നും ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യുവിൽനിന്നും വായ്പ ലഭ്യമാക്കുന്നതിന് ധാരണപത്രം ഒപ്പിടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസനിധി: ലഭിച്ചത് 4093.91 കോടി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിേലക്ക് േമയ് 22 വരെ 4093.91 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സർക്കാർജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നുമായി സാലറി ചലഞ്ചിലൂടെ 1021.26 കോടി ലഭിച്ചു.
പ്രളയാനന്തര പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി കേന്ദ്ര ദുരന്തപ്രതികരണനിധിയിൽ നിന്ന് 2904.85 കോടിയും ലഭിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള പുനർനിർമാണപദ്ധതികൾക്കായി ലോകബാങ്കിൽനിന്ന് 5137.34 കോടിയുടെ (സംസ്ഥാനവിഹിതം ഉൾപ്പെടെ) വികസനവായ്പ, ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിൽനിന്ന് 1458 കോടിയുടെ (സംസ്ഥാനവിഹിതം ഉൾപ്പെടെ)വായ്പ എന്നിവ സംബന്ധിച്ച് ധാരണപത്രം ഒപ്പിടുന്നതിന് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.