തിരുവനന്തപുരം: പനിബാധിതരുടെ എണ്ണത്തിൽ കുറവുവന്ന് തുടങ്ങിയെന്ന് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ആവർത്തിക്കുേമ്പാഴും ആശങ്കാജനകമാണ് പനിക്കണക്കുകൾ. ബുധനാഴ്ച മാത്രം 26,198 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് ബുധനാഴ്ച ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ഏലംദേശം ഗോപാലനാണ് (42) എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല. 135പേര്‍ക്ക് ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 1051 പേരും ചികിത്സതേടി. എച്ച്1 എന്‍1-14 പേർക്കും എലിപ്പനി ഒമ്പതുപേര്‍ക്കും മലേറിയ മൂന്നുപേര്‍ക്കും ഹെപ്പൈറ്ററ്റിസ് എ ഒരാള്‍ക്കും ചിക്കന്‍പോക്സ് 54 പേര്‍ക്കും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 19 പേരും ചകിത്സതേടി.
പനിബാധയെ തുടര്‍ന്ന് ബുധനാഴ്ച ഏറ്റവും കൂടുതലാളുകള്‍ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്; 3820 പേർ. 3520 പേരുമായി തിരുവനന്തപുരം ജില്ലക്കാണ് രണ്ടാം സ്ഥാനം. ആശങ്കയുയര്‍ത്തി ഡെങ്കിപ്പനി തലസ്ഥാന ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. ബുധനാഴ്ച ഡെങ്കി ബാധിച്ച 135പേരില്‍ 59പേരും തിരുവനന്തപുരം ജില്ലയിലാണ്. തീരദേശ പ്രദേശങ്ങള്‍ക്കൊപ്പം ജില്ലയിലെ മലയോര മേഖലയിലും ഡെങ്കി പടരുന്നതായാണ് റിപ്പോര്‍ട്ട്.
കൊല്ലം ജില്ലയില്‍ 25പേര്‍ക്കും തൃശൂരില്‍ 15 പേര്‍ക്കുമാണ് ഡെങ്കി പിടിപെട്ടത്. ജില്ലകളിലെ പനിബാധിതരുടെ എണ്ണം ഇങ്ങനെ (ബ്രാക്കറ്റില്‍ ഡെങ്കി ബാധിതര്‍):
തിരുവനന്തപുരം-3520 (59),
കൊല്ലം-1856 (25),
പത്തനംതിട്ട-759 (3),
ഇടുക്കി-683 (0),
കോട്ടയം-1158 (6),
ആലപ്പുഴ-1318 (7),
എറണാകുളം-1452 (0),
തൃശൂര്‍-2259 (15),
പാലക്കാട്- 2807 (0),
മലപ്പുറം-3826 (8),
കോഴിക്കോട്-2859 (0),
വയനാട്-1039 (3),
കണ്ണൂര്‍-1839 (2),
കാസര്‍കോട്-823 (7).
ഈ വര്‍ഷം ഇതുവരെ 14 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ജൂണില്‍ മാത്രം 4.49 ലക്ഷംപേര്‍ ആശുപത്രിയിലായി. 8515 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെങ്കി പിടിപെട്ടത്. ഈമാസം മാത്രം 3772 പേര് ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.