പെരുമ്പാവൂര്‍: കോവിഡ് കാലത്ത് ഭക്ഷണവിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും പഞ്ചായത്തിനുമെതിരെ വിജിലന്‍സ് അന്വേഷണം.വെങ്ങോല പഞ്ചായത്തിെൻറ കീഴിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് ഭക്ഷണവും മറ്റും പാകംചെയ്ത് കൊടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് പാത്തിപ്പാലത്തെ കുടുംബശ്രീ ജനകീയ ഹോട്ടലിനെയാണ്.
എന്നാല്‍, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് സലിം റഹ്മത്ത് എന്നയാള്‍ കൊടുത്ത വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ പഞ്ചായത്ത് ഭക്ഷണവിതരണവുമായി ഒരു ബന്ധവുമില്ലാത്ത ബ്രാഞ്ച് സെക്രട്ടറി മാഹിന്‍കുട്ടിയുടെ പേരില്‍ 18,41,864 രൂപ 17 ചെക്കുകള്‍ വഴി കൈമാറിയെന്നാണ്.
ഈ ഫണ്ട് തിരിമറി ക്രമവിരുദ്ധവും പഞ്ചായത്തീരാജ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയുമാണെന്നാണ് പരാതിക്കാരെൻറ ആരോപണം. ക്രമക്കേടുകളും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ച് വിവരാവകാശ രേഖകള്‍ ഹാജരാക്കിയ സലീം മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി പി.പി. സൈദലവി ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.