കണ്ണൂർ മലപ്പട്ടത്ത് വിവാഹസദ്യയിൽനിന്ന് ഭക്ഷ്യ വിഷബാധ; 100ഓളം പേർ ചികിത്സ തേടി

ശ്രീകണ്ഠപുരം: കണ്ണൂർ മലപ്പട്ടത്ത് വിവാഹ സദ്യയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് 100ഓളം പേർ ചികിത്സ തേടി. മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. കുടിവെള്ളമാണ് അസ്വസ്ഥതക്ക് കാരണമായതെന്ന് സംശയിക്കുന്നു. 

വയറിളക്കം, ഛർദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പട്ടം എഫ്.എച്ച്.സിയിലും മയ്യിൽ സി.എച്ച്.സിയിലുമാണ് ആളുകൾ ചികിത്സ തേടിയത്. ഒരാൾ ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്കും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് അധികൃതരും ഇടപെട്ട് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുകയാണുണ്ടായത്. ചികിത്സ തേടിയവരെല്ലാം ആശുപത്രി വിട്ടു. 

മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഭക്ഷ്യവിഷബാധയെ കുറിച്ച് അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. 

Tags:    
News Summary - Food poisoning from wedding feast in Kannur Malapattam; 25 people sought treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.