മല്ലപ്പള്ളിയിലെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിലെ മാമോദിസാ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യവിഷബാധയിൽ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷവകുപ്പ് കമീഷണർക്കാണ്​ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയത്​.

വ്യാഴാഴ്ചയാണ് മമല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിൽ മാമോദിസാ ചടങ്ങ് നടന്നത്. ചടങ്ങിന്‍റെ ഭാഗമായി വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവർ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഉച്ചക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരിൽ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകം ചെയ്ത് എത്തിച്ചത്. ഏകദേശം 190 പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. എഴുപതോളം പേര്‍ രണ്ട് ദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.

Tags:    
News Summary - Food poisoning in Mallapally: Health Minister has ordered an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.