തിരുവനന്തപുരം: ഓണ്‍ലൈൻ വഴി ജാതി സര്‍ട്ടിഫിക്കറ്റിന് അേപക്ഷിച്ച യുവാവിനോട് 1947 ന് മുമ്പുള്ള പള്ളിയിലെ കുടുംബ രജിസ്റ്റർ ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥെൻറ മറുപടി. അപേക്ഷകെൻറ മൂന്നു തലമുറക്ക് മുമ്പുള്ള പള്ളിവക കുടുംബ രജിസ്റ്റർ ഹാജരാക്കാനാണ് താലൂക്ക് ഒാഫിസർ ആവശ്യപ്പെട്ടത്. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപെട്ട യുവാവിനാണ് ഇൗ ദുരവസ്ഥ. ലത്തീൻ കത്തോലിക്ക വിഭാഗത്തിന് അര്‍ഹതപ്പെട്ട സംവരണം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെ വർഷങ്ങളായുള്ള കളിയുടെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്.
ദലിത് ഒ.ബി.സി വിഭാഗത്തിൽപെട്ട വിദ്യാർഥികളോടാണ് പുരാതനരേഖ ചോദിക്കുന്നത്. ഇതുസംബന്ധിച്ച നമ്പര്‍ 585/ബി 3/2016 സര്‍ക്കുലര്‍ കാണിച്ചു കൊടുത്താലും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലത്രെ. 1947 നു മുമ്പുള്ള കുടുംബ രജിസ്റ്റര്‍ വേണ്ടെന്നതാണ് സര്‍ക്കുലറിലെ രത്നച്ചുരുക്കം. രൂപത ബിഷപ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് താലൂക്ക് വില്ലേജ് അധികാരികള്‍ ആയതിെൻറ ആധികാരികത ഉറപ്പുവരുത്തി അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സര്‍ക്കുലര്‍ നിഷ്കര്‍ഷിക്കുന്നു. െഹെകോടതി വിധിയിലും നാടാര്‍ സമുദായമോ അല്ലെങ്കില്‍ മുക്കുവ സമുദായമോ എന്ന വകതിരിവ് ലത്തീൻ കത്തോലിക് എന്നതില്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലെ ഉദ്യോഗാർഥികളാണ് ഇതിെൻറ ദുര്യോഗം കൂടുതലും അനുഭവിക്കുന്നത്. ഉത്തരവുണ്ടെന്ന് പറഞ്ഞാൽ അത് സർക്കാറിനോട് പറഞ്ഞാൽ മതിയെന്ന് നിരുത്തരപരമായ മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതത്രെ. ഒരുരേഖയുമില്ലാതെതന്നെ ഈ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കുന്ന ഒരു സംഘം കാട്ടാക്കട താലൂക്ക് വില്ലേജ് ഓഫിസ് പരിസരങ്ങളില്‍ സജീവമായുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.