കെ.​എ​സ്.​ഇ.​ബിയിൽ വി​ര​മി​ച്ച​വ​ർ​ക്ക് ക​രാ​ർ നി​യ​മ​നം

പാ​ല​ക്കാ​ട്: പു​നഃ​സം​ഘ​ട​ന​യു​ടെ പേ​രി​ൽ സെ​ക്ഷ​ൻ ഓ​ഫി​സു​ക​ൾ നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഗു​രു​ത​ര ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​രാ​ർ നി​യ​മ​ന​ത്തി​ന് കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ന്റെ ഉ​ത്ത​ര​വ്. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ലൈ​ൻ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​സ്തി​ക​ക​ളി​ലാ​ണ് ക​രാ​ർ നി​യ​മ​ന​ത്തി​ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെയും പ​രി​ച​യ​സ​മ്പ​ന്ന​രെയും നി​യ​മി​ക്കാം. മേ​യ് അ​ഞ്ചി​ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ങ്ങി.

കെ.​എ​സ്.​ഇ.​ബി​യി​ൽ ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ലൈ​ൻ​മാ​ൻ, ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ത​സ്തി​ക​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണു​ള്ള​ത്. ഏ​പ്രി​ൽ -മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് 119 ലൈ​ൻ​മാ​ൻ​മാ​രും 34 മ​സ്ദൂ​ർ​മാ​രും 388 ഓ​വ​ർ​സി​യ​ർ​മാ​രും വി​ര​മി​ക്കു​ന്ന​ത്. ഇ​ത്ര ഗു​രു​ത​ര ആ​ൾ​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടും ​പു​നഃ​സം​ഘ​ട​ന ക​ഴി​യും​വ​രെ സ്ഥി​ര​നി​യ​മ​ന​മി​ല്ലെ​ന്ന് കെ.​എ​സ്.​ഇ.​ബി പി.​എ​സ്.​സി​യോ​ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​ർ​വി​സ് സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യം കാ​ര്യ​മാ​യി ഉ​ന്ന​യി​​ച്ചി​ല്ലെ​ങ്കി​ലും ഈ ​താ​ൽ​ക്കാ​ലി​ക നി​യ​മ​ന നി​രോ​ധ​നം യു​വ​ജ​ന​ങ്ങ​ളി​ൽ വ്യാ​പ​ക എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ ‘പ​വ​ർ ബ്രി​ഗേ​ഡ്’ എ​ന്ന പേ​രി​ൽ 65 വ​യ​സ്സി​ന് താ​ഴെ​യു​ള്ള വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ തി​രി​ച്ചു​വി​ളി​ച്ച് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യി​രു​ന്നു. അ​തേ മാ​തൃ​ക​യി​ൽ അ​തേ യോ​ഗ്യ​ത​യി​ൽ അ​ടു​ത്ത ആ​ഗ​സ്റ്റ് വ​രെ സേ​വ​ന​കാ​ലാ​വ​ധി നി​ശ്ച​യി​ച്ച് നി​യ​മ​നം ന​ട​ത്താ​നാ​ണ് ഉ​ത്ത​ര​വ്. ഓ​രോ സെ​ക്ഷ​നി​ലെ​യും കു​റ​വു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും അ​വ​ശ്യം വേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ളു​ക​ളി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ത​ല​ത്തി​ൽ വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ഠി​നാ​ധ്വാ​ന​ത്തി​ന് തു​ല്യ​മാ​യ വേ​ത​ന​മി​ല്ല

വ​ർ​ഷ​ങ്ങ​ളാ​യി സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ താ​ഴെ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ക്കാ​ത്തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ ഓ​ഫി​സു​ക​ൾ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ തു​ച്ഛ​വേ​ത​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചാ​ണ് കു​റ​ച്ചെ​ങ്കി​ലും പ​രി​ഹാ​രം കാ​ണു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ചെ​യ്യു​ന്ന ക​ഠി​നാ​ധ്വാ​ന​ത്തി​ന് കെ.​എ​സ്.​ഇ.​ബി പ്ര​തി​ദി​നം ന​ൽ​കി​വ​ന്നി​രു​ന്ന​ത് 675 രൂ​പ മു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ജോ​ലി ചെ​യ്യാ​ൻ പു​തു​താ​യി ആ​രും വ​രു​ന്നു​മി​ല്ല. വേ​ത​നം 750 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചാ​ണ് ഇ​പ്പോ​ൾ ക​രാ​ർ നി​യ​മ​ന​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ​മാ​ർ​ക്ക് പ​ണ്ട് പ​ത്താം ക്ലാ​സ് പ​രാ​ജ​യ​മാ​യി​രു​ന്നു യോ​ഗ്യ​ത. അ​ത് ഒ​ഴി​വാ​ക്കി ടെ​ക്നീ​ഷ്യ​ൻ എ​ന്ന പേ​രി​ൽ ഐ.​ടി.​ഐ യോ​ഗ്യ​ത​യു​ള്ള​വ​രെ എ​ടു​ക്കാ​നു​ള്ള ച​ർ​ച്ച തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു​വ​ർ​ഷ​മാ​യി. ഇ​തു​വ​രെ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല.

Tags:    
News Summary - For those retired in KSEB Appointment of contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.