കൊച്ചി: നഗരത്തെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ അട്ടിമറി സംശയിക്കാതെ ഫോറൻസിക് റിപ്പോർട്ട്. കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ രാസമാറ്റമാകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പ്ലാസ്റ്റിക് അടക്കം ഖരമാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിൽനിന്ന് തീയുണ്ടായതാകാമെന്നാണ് തൃശൂർ ഫോറൻസിക് ലാബിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തീ കത്തിയ നാൽപതേക്കറിലെ അഞ്ചിടത്തുനിന്ന് പത്തംഗ സംഘം ശേഖരിച്ച സാമ്പിൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള ഒരുപാട് ഖരമാലിന്യം ബ്രഹ്മപുരത്തുണ്ടായിരുന്നു. രാസപ്രക്രിയയിലൂടെ ഉൽപാദിപ്പിക്കപ്പെട്ട മീഥെയിൽ അടക്കം തീപിടിത്തത്തിന് കാരണമായി.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും ഓക്സിജന്റെ അളവും തീ വ്യാപനത്തിന്റെ വേഗം കൂട്ടി. ഈർപ്പത്തിന്റെ സാന്നിധ്യം മീഥെയിൽ അടക്കം വാതകങ്ങളുടെ ഉൽപാദനം ത്വരിതപ്പെടുത്തി. മീഥെയിൽ സാന്നിധ്യം മൂലം മാലിന്യത്തിനുള്ളിൽ ഊഷ്മാവ് വർധിച്ചു. ഇതിനൊപ്പം മാർച്ചിലെ ഉയർന്ന അന്തരീക്ഷ താപനിലയും അടിത്തട്ടിൽനിന്നുള്ള തീപിടിത്തത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.