representational image

കാട്ടുതീ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി വനം വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്. സ്റ്റേ​ഷ​ന്‍, റേ​യ്ഞ്ച്, ഡി​വി​ഷ​ന്‍, സ​ര്‍ക്കി​ള്‍ ത​ല​ങ്ങ​ളി​ല്‍ ഫ​യ​ര്‍ മാ​നേ​ജ്‌​മെ​ന്റ് പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 1120 കി.​മീ ദൂ​ര​ത്തി​ല്‍ ഫ​യ​ര്‍ ലൈ​നു​ക​ളും 2080 കി.​മീ നീ​ള​ത്തി​ല്‍ ഫ​യ​ര്‍ ബ്രേ​ക്കു​ക​ളും തെ​ളി​ക്കു​ക​യും 6100 ഹെ​ക്ട​ര്‍ വ​ന പ്ര​ദേ​ശ​ത്ത് ക​ണ്‍ട്രോ​ള്‍ ബ​ര്‍ണി​ങ് ന​ട​ത്തു​ക​യും ചെ​യ്തു. കാ​ട്ടു​തീ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് ഫോ​റ​സ്റ്റ് സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും താ​ല്‍ക്കാ​ലി​ക വാ​ച്ച​ര്‍മാ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ 5647 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കാ​ട്ടു​തീ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, മു​ന്ന​റി​യി​പ്പു​ക​ള്‍ എ​ന്നി​വ യ​ഥാ​സ​മ​യം അ​റി​യി​ക്കു​ന്ന​തി​ന്​ സ​ര്‍ക്കി​ള്‍, ഡി​വി​ഷ​ന്‍, റെ​യ്ഞ്ച്, സ്റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ ഫ​യ​ര്‍ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ സ​ജ്ജ​മാ​ക്കി. ഫോ​റ​സ്റ്റ് വി​ജി​ല​ന്‍സ് വിം​ഗി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്ത്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് കാ​ട്ടു​തീ ക​ണ്ടാ​ല്‍ അ​റി​യി​ക്കാ​നാ​യി ഒ​രു ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ (1800 425 4733) ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ലാ​ന്‍ഡ് ലൈ​ന്‍ ന​മ്പ​റും (0471-2529247) ക്ര​മീ​ക​രി​ച്ചു.

Tags:    
News Summary - forest fire; The forest department has intensified its prevention activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.