തൃശൂർ: വിവാദ ഉത്തരവിെൻറ മറവിൽ കടത്തിയ മരങ്ങളുടെ കണക്കെടുപ്പിൽ ഞെട്ടി അന്വേഷണസംഘം. ജില്ലയുടെ വിവിധയിടങ്ങളിൽനിന്ന് മുറിച്ചുകടത്തിയ ഒരു കോടിയിലധികം രൂപയുടെ മരം പാലക്കാട്ടെ വിവിധ മില്ലുകളിൽനിന്ന് തിങ്കളാഴ്ച കണ്ടെത്തി. വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിെൻറ പരിശോധനയിലാണ് തൃത്താല, വടക്കഞ്ചേരി എന്നിവിടങ്ങളിൽനിന്ന് തേക്കും ഈട്ടിയും കണ്ടെത്തിയത്.
ഫർണിച്ചർ നിർമാണത്തിനായി മുറിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ച മരങ്ങളും പിടികൂടി. 30 മീറ്റർ ക്യൂബ് തേക്ക് തടിയാണ് ഒരു മില്ലിൽനിന്ന് മാത്രം പിടിച്ചെടുത്തത്. എൺപതിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 52 ഇടങ്ങളിൽ പരിശോധന നടത്തി.
ഇനിയും പരിശോധന നടക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വടക്കാഞ്ചേരി, അകമല മേഖലകളിൽനിന്ന് മുറിച്ച് കടത്തിയ മരങ്ങൾ കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ തടിമില്ലിൽ നിന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.