വടശ്ശേരിക്കര (പത്തനംതിട്ട): നാട്ടിലിറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് വിടാനുള ്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. രാജമ്പാറ ഫോറസ്റ്റ് ഓഫിസ് ട ്രൈബല് വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്. ബിജുവാണ് (41) മരിച്ചത്. പടക്കം പൊട്ടിച്ച് കാടുകയറ്റാനുള്ള ശ്രമത്തിനിടെ ആന ബിജുവിനെ തട്ടിയിട്ടശേഷം കുത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നോടെ മടന്തമണ്ണിന് സമീപം ചെമ്പനോലി മൂന്നേക്കര്‍ തോട്ടുങ്കല്‍ വളവിലാണ് സംഭവം. അത്തിക്കയം കടുമീന്‍ചിറ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. നേരേത്ത നാട്ടുകാരനായ മറ്റൊരാൾക്ക് ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
ബുധനാഴ്ച പുലർച്ച രാജമ്പാറ വനമേഖലയിലെ പെരുന്തേനരുവി ഭാഗത്തുനിന്ന് പമ്പാനദി കടന്ന് വെച്ചൂച്ചിറ പരുവ ഭാഗത്താണ് ആദ്യം കാട്ടാന എത്തിയത്.
ഇവിടെ റബര്‍ മരത്തില്‍ കോണി ഉപയോഗിച്ച് സ്ലോട്ടര്‍ ടാപ്പിങ് നടത്തിയിരുന്ന കടുമീന്‍ചിറ കട്ടിക്കല്‍ ബ്ലോക്ക് നമ്പര്‍ 294ല്‍ കുന്നുംപുറത്ത് കെ.പി. പൗലോസിനെ (രാജന്-62) വലിച്ച് താഴേക്കെറിഞ്ഞു.
പിന്നീട് ചെമ്പനോലി മൂന്നേക്കര്‍ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും റാന്നിയില്‍നിന്ന് എത്തിയ റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ച് കാടുകയറ്റാനുള്ള ശ്രമത്തിനിെടയാണ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ളാഹ ആഞ്ഞിലിമൂട്ടില്‍ പരേതനായ സോമെൻറയും രാധാമണിയുെടയും മകനാണ് ബിജു. ഭാര്യ: അനില. മക്കള്‍: അലംകൃത, ബിജില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.