ഫോര്‍മാലിന്‍ ചേര്‍ത്ത ആറ്​ ടണ്‍ മത്സ്യം വടകരയില്‍ പിടികൂടി

വടകര: വാഹന പരിശോധനക്കിടെ ഫോര്‍മാലിന്‍ ചേര്‍ത്ത ആറ്​ ടണ്‍ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന്​ കൊണ്ടുവന്ന വിവിധ തരം മത്സ്യങ്ങളാണ് വടകര പുതുപ്പണം കോട്ടക്കടവിൽ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ച ബ്രേക്ക് ഡൗണായ ലോറിയില്‍നിന്ന് മണംവന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമെന്ന്​ മനസ്സിലായത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ഫോര്‍മാലിൻ കിറ്റ് ഉപയോഗിച്ചാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വടകര നഗരസഭ ആരോഗ്യ വിഭാഗവും കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ നി​െന്നത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ചെക്ക് ആന്‍ഡ് ഈറ്റ് എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി. 

തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന മത്സ്യം ആരും വാങ്ങാത്തതിനാല്‍ തിരികെ കൊണ്ടുപോവുകയായിരുന്നു. 134 ബോക്സ് മത്സ്യമാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത മത്സ്യം വടകര നഗരസഭക്ക്​ കൈമാറുകയും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. 

എം.വി.ഐമാരായ എ.ആര്‍. രാജേഷ്, വി.ഐ. അസീം എന്നിവരാണ് വാഹനം പരിശോധിച്ചത്. വാഹന ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകര, കൊയിലാണ്ടി, തിരുവമ്പാടി, എലത്തൂര്‍ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ ജിതിന്‍രാജ്, ഫെബിന മുഹമ്മദ് അഷ്റഫ്, വിഷ്ണു എസ്. ഷാജി, രഞ്ജിത്ത് പി. ഗോപി, ഫിഷറീസ് ടെക്നിക്കല്‍ അസിസ്​റ്റൻറ്​ ഡോ. വിനില എന്നിവരടങ്ങുന്ന സംഘം പരിശോധനക്കെത്തി.

നഗരസഭ സെക്രട്ടറി കെ.യു. ബിനി, ആരോഗ്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീഷന്‍ എന്നിവര്‍ ചേര്‍ന്ന് മത്സ്യം നശിപ്പിക്കുന്നതിനായി നേതൃത്വം നല്‍കി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി. അജിത്ത്, ജെ.എച്ച്.ഐമാരായ ഷൈനി പ്രസാദ്, ദിലീപ്, ശ്രീമ എന്നിവരും സംബന്ധിച്ചു. 

 

വടകരയിൽ പിടിച്ചെടുത്ത ഫോര്‍മാലിൻ കലര്‍ത്തിയ മത്സ്യം കുഴിച്ചുമൂടുന്നു
 



വാഹനം ബ്രേക്ക് ഡൗണായില്ലെങ്കില്‍ ഫോർമാലിൻ കലർന്ന മത്സ്യം തീന്‍മേശയിലെത്തിയേനെ... 
വ​ട​ക​ര: മ​ത്സ്യ​വു​മാ​യി വ​ന്ന വാ​ഹ​നം ബ്രേ​ക്ക് ഡൗ​ണാ​യി വ​ഴി​യി​ൽ നി​ന്നു​പോ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ട​ക​ര​യി​ല്‍ ഫോ​ര്‍മാ​ലി​ൻ ചേ​ര്‍ത്ത മ​ത്സ്യം പി​ടി​കൂ​ടാ​നാ​യ​ത്. സം​ഭ​വം ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​​​െൻറ വീ​ഴ്ച​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​ച്ച മ​ത്സ്യം തി​രി​കെ വ​ട​ക​ര​യി​ലെ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. വാ​ഹ​നം വ​ഴി​യി​ൽ കു​ടു​ങ്ങി​യ സ​മ​യ​ത്ത്​ നാ​ല് പെ​ട്ടി മു​ള്ള​ന്‍ മു​യി​പ്പോ​ത്തെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ വാ​ങ്ങി​യി​രു​ന്നു. ക​ണ്ണി അ​യ​ല എ​ന്ന് വി​ളി​ക്കു​ന്ന മ​ത്സ്യ​മാ​ണ് പ്ര​ധാ​ന​മാ​യി വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ കേ​ര​ള​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട​വ​യ​ല്ല. അ​തു​കൊ​ണ്ടാ​ണ് മാ​ര്‍ക്ക​റ്റി​ല്‍ വി​ല്‍പ​ന ന​ട​ക്കാ​തി​രു​ന്ന​ത്. ഉ​ച്ച​ 1.30ഓ​ടെ കോ​ഴി​ക്കോ​ട് മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ക്കു​ന്ന ക​ച്ച​വ​ട​ത്തി​നാ​ണ് ഇ​വ​ര്‍ ക​ണ്ണൂ​രി​ല്‍നി​ന്ന്​ തി​രി​ച്ച​ത്. ചോ​മ്പാ​ല്‍ ഹാ​ര്‍ബ​റി​ൽ ക​യ​റി വി​ല്‍പ​ന ന​ട​ത്താ​നും ശ്ര​മി​ച്ചി​രു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ര്‍മാ​ലി​ൻ കി​റ്റാ​ണ് ഇ​ത്​ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. 



 

Tags:    
News Summary - formalin fish- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.