അറബിക്കടലിൽ 'ക്യാർ' ചുഴലിക്കാറ്റ്; ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വക ുപ്പ് അറിയിച്ചു. 'ക്യാർ' ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണെന്നും കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ക്യാർ അടുത്ത 12 മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റാ‍യി മാറുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ് നൽകി.

അതിശക്തമായ മഴയുണ്ടാകുന്ന ഘട്ടത്തിൽ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - formation of cyclone 'Kyarr' over Arabian Sea-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.