പറവൂർ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം പറവൂരിൽ സംഘടിപ്പിച്ച ശോഭായാത്ര മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർപേഴ്സനുമായ വത്സല പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ. സംഭവത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വത്തിലും അണികളിലും അമർഷമുണ്ട്.
പെരുവാരം ക്ഷേത്രനടയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബുവടക്കം ഒട്ടേറെ സംഘ്പരിവാർ നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് കോൺഗ്രസ് നേതാവ് ഉദ്ഘാടകയായത്. കോഴിക്കോട് മേയർ ബീന ഫിലിപ്പ് കഴിഞ്ഞാഴ്ച ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച് സി.പി.എമ്മിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൾ മുനയിൽ നിർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പറവൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തത്. 10 വർഷം നഗരസഭാധ്യക്ഷയായിരുന്ന ഇവർ എ വിഭാഗത്തിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നവരാണ്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുമായും പൊതുരംഗവുമായി അകന്നു കഴിയുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.