പുനലൂർ: കോൺഗ്രസ് നേതാവും പുനലൂർ മുൻ എം.എൽ.എയുമായ തൊളിക്കോട് വേമ്പനാട്ട് വീട്ടിൽ പുനലൂർ മധു (65) നിര്യാതനായി. ഏറെനാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഒമ്പതോടെ മരിച്ചു.
കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്. കെ.എസ്.യുവിലൂടെ പൊതുരംഗത്തേക്ക് വന്ന മധു നിലമേൽ കോളജ് യൂനിയൻ ചെയർമാനും തുടർന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ ജില്ല, സംസ്ഥാന ഭാരവാഹിയുമായി. 1991ൽ സി.പി.ഐയിലെ മുല്ലക്കര രത്നാകരനെ പരാജപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീനിവാസനോട് പരാജയപ്പെട്ടു.
കൊല്ലം ഡി.സി.സി പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, ശൈവവെള്ളാള സഭ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ ലിമിറ്റഡിലെ അടക്കം നിരവധി തൊഴിലാളി യൂനിയനുകളുടെ പ്രസിഡന്റാണ്. ചൊവ്വാഴ്ച രാവിലെ 10 മുതൽ പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതരായ രാധാകൃഷ്ണപിള്ള- ഓമനയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കമലം. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.