മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുന്‍ സബ് ജഡ്ജ് എസ്. സുദീപിന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ്. സുദീപിന് കോടതി ഉപാധികളേടെ ജാമ്യം അനുവദിച്ചു. ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയയതിന് മുന്നോടിയായിട്ടാണ് കോടതിയിൽ എത്തി ജാമ്യം നേടിയത്. ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഭിനിമോൾ രാജേന്ദ്രനാണ് ജാമ്യം അനുവദിച്ചത്.

ജൂലൈ മൂന്നിനാണ് എസ്. സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഐ.പി.സി 354 എ, ഐ.ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്.

കേസിൽ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കണമെന്നും പ്രതിക്കെതിരെ ആരോപിച്ചിരിക്കുന്ന വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നതാണെന്നും എ.പി.പി മനു കല്ലമ്പള്ളി കോടതിയിൽ വാദിച്ചു. 

Tags:    
News Summary - former sub-judge S Sudeep got bail in defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.