തിരുവനന്തപുരം: മുൻ ഗതാഗത വകുപ്പ് മന്ത്രി െക. ശങ്കര നാരായണ പിള്ള അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം നെടുമങ്ങാട് പഴവടിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
1987 മുതൽ 1991 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. കോൺഗ്രസ് (എസ്) പാർട്ടി പ്രതിനിധിയായി 1982, 1987 വർഷങ്ങളിൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് നിയമസഭയിലെത്തി. ശേഷം കേരള വികാസ് പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ ലയിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.