ഫോർട്ട്കൊച്ചി: വൈപ്പിൻ - ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ചുള്ള യാത്രാദുരിതം കൂടുതൽ ദുഷ്കരമാകുന്നു. വെള്ളിയാഴ്ച മുതൽ മേഖലയിൽ സർവിസ് നടത്തുന്ന നഗരസഭയുടെ ഫോർട്ട് ക്യൂൻ എന്ന ബോട്ട് സർവിസ് നിർത്തി വെച്ചിരിക്കയാണ്. ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി ജൂൺ 30ന് അവസാനിച്ചതോടെയാണ് സർവിസ് നിർത്തുന്നത്.മറുകര കടക്കാൻ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരുടെ ഏക ആശ്രയം സേതു സാഗർ രണ്ട് എന്ന ഒരു റോ- റോ വെസൽ മാത്രം.
ഏറെ തിരക്കേറിയ മേഖലയിലാണ് ഇനിയുള്ള ദുരിതയാത്ര. കാലവർഷം ശക്തമായതോടെ ഇനി യാത്രക്കാർക്ക് മഴയത്ത് മേൽക്കൂരയില്ലാത്ത ദുഷ്കരമായ റോ- റോ യാത്ര നടത്തേണ്ടി വരും.കുട ചൂടിയാൽ അഴിമുഖം മുറിച്ചു കടന്നുള്ള യാത്രക്കിടെയുള്ള ശക്തമായ കാറ്റും യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ നവംബറിലാണ് ഇവിടെ സർവിസ് നടത്തിയിരുന്ന രണ്ട് വെസലുകളിൽ ഒന്നായ സേതു സാഗർ 1 യന്ത്രത്തകരാറിനെ തുടർന്ന് മാറ്റിയിട്ടത്.ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ വെസൽ അറ്റകുറ്റപ്പണികൾക്കായി ഷിപ്പ്യാർഡ് ഡ്രൈ ഡോക്കിൽ കയറ്റി.ആഗസ്റ്റിൽ ഈ വെസൽ സർവിസിനിറക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.