മലപ്പുറം: ഉടൻ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിനും അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാകാൻ കേരളം. വിമാനത്താവള അതോറിറ്റിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 34 വിമാനത്താവളങ്ങളിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നടക്കുന്നത്. ഇതിൽ 26 എണ്ണത്തിനാണ് അന്താരാഷ്ട്ര പദവിയുള്ളത്. ഇവയിൽ 20 എണ്ണം അതോറിറ്റിയുടെ ഉടമസ്ഥതയിലും ആറെണ്ണം സ്വകാര്യമേഖലയിലുമാണ്. ബാക്കി എെട്ടണ്ണം കസ്റ്റംസ് വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബറിൽ കണ്ണൂർ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആദ്യമായി അന്താരാഷ്ട്ര സർവിസുകളോടെ ഒരു വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് കണ്ണൂരിലാെണന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര പദവിയും വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്. ഇവിടെനിന്ന് ആദ്യഘട്ടത്തിൽ അബൂദബി, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കാണ് സർവിസ് നടക്കുകയെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു.
നിലവിൽ കേരളം, തമിഴ്നാട്, മഹാരാഷ്്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. തമിഴ്നാട്ടിൽ ചെെന്നെ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവയും മഹാരാഷ്ട്രയിൽ മുംബൈ, നാഗ്പൂർ, പുണെ എന്നിവയും ആന്ധ്രയിൽ വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവയുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ഇവയിൽ പുണെ, വിശാഖപട്ടണം എന്നിവ കസ്റ്റംസ് വിമാനത്താവളങ്ങളുടെ പട്ടികയിലാണ് അതോറിറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൗയിടെ അന്താരാഷ്ട്ര പദവി ലഭിെച്ചങ്കിലും വിജയവാഡയിലും തിരുപ്പതിയിലും അന്താരാഷ്ട്ര സർവിസുകൾ ആരംഭിച്ചിട്ടില്ല. ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ രണ്ടും ഗുജറാത്ത്് (അഹമ്മദാബാദ്), പശ്ചിമ ബംഗാൾ (കൊൽക്കത്ത), രാജസ്ഥാൻ (ജയ്പൂർ) എന്നിവിടങ്ങളിൽ ഒാരോ അന്താരാഷ്ട്ര വിമാനത്താവളങ്ങളുമാണുള്ളത്. മുംബൈയിലെ തിരക്ക് കുറക്കുന്നതിനായി നവി മുംബൈയിൽ ഇൗയിടെ നിർമാണം ആരംഭിച്ച സ്വകാര്യ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ മഹാരാഷ്ട്രയിലും ഭാവിയിൽ നാലെണ്ണമായി ഉയരും.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലുമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 1.04 കോടിയാണ്. കൂടുതൽ കൊച്ചിയിലാണ് (53.69 ലക്ഷം). രണ്ടാമത് കോഴിക്കോടും (26.28 ലക്ഷം). തിരുവനന്തപുരം (24.77 ലക്ഷം) മൂന്നാമതുമാണ്. മൂന്നിടങ്ങളിെല ആഭ്യന്തരയാത്രക്കാരുടെ എണ്ണം 72.30 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.