എം.​ഡി.​എം.​എ​യു​മാ​യി കു​ന്ദ​മം​ഗ​ല​ത്ത് പൊ​ലീ​സ് പി​ടി​യി​ലാ​യവർ

146 ഗ്രാം എം.ഡി.എം.എയുമായി നാലുപേര്‍ പിടിയല്‍

കു​ന്ദ​മം​ഗ​ലം: താ​ഴെ പ​ട​നി​ല​ത്തു​നി​ന്ന് 146 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു പേ​ര്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം വാ​ഴൂ​ര്‍ തി​രു​ത്തി താ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ബി​ന്‍ (29), പ​ന്തീ​രാ​ങ്കാ​വ് അ​രു​ണ്‍ (19), ഒ​ള​വ​ണ്ണ ഒ​ടു​ത്തി​യി​ല്‍ അ​ര്‍ജു​ന്‍ (24), പാ​ല​ക്കാ​ട് ഏ​ഴ​ക്കാ​ട് കോ​ങ്ങാ​ട്ട് വീ​ട്ടി​ല്‍ പ്ര​സീ​ത (26) എ​ന്നി​വ​രെ ഡാ​ന്‍സാ​ഫ് സം​ഘ​വും കു​ന്ദ​മം​ഗ​ലം പൊ​ലീ​സും ചേ​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. റി​റ്റ്‌​സ് കാ​റി​ല്‍ പ്ര​തി​ക​ള്‍ 146 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വ​രു​മ്പോ​ള്‍ കാ​റ് ക​ര്‍ണാ​ട​ക​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ടു. പി​ന്നീ​ട് ഇ​ന്നോ​വ കാ​റി​ല്‍ റി​റ്റ്‌​സ് കാ​ര്‍ കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം താ​ഴെ പ​ട​നി​ല​ത്തു​വെ​ച്ച് ഡാ​ന്‍സാ​ഫ് സം​ഘ​വും കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​ര്‍, എ​സ്.​ഐ സ​നീ​ത്ത്, എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ പ്ര​മോ​ദ്, എ​സ്.​സി.​പി.​ഒ വി​ശോ​ഭ്, ഡ​ബ്ല്യൂ.​സി.​പി.​ഒ നി​ജി​ല എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Four people including a woman were arrested with 146 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.