മാധ്യമപ്രവർത്തകനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കുമരകം തിരുവാര്‍പ്പില്‍ ബസിന് മുന്നില്‍ കൊടികുത്തി സി.ഐ.ടി.യു നടത്തിയ സമരത്തിനിടെ മാധ്യമപ്രവർത്തകനെ മർദിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ പ്രഭാകരൻ (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ കെ.കെ അഭിലാഷ് (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല നാസിം മൻസിലിലെ നാസിം (28) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

സമരവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാതൃഭൂമി കുമരകം ലേഖകൻ എസ്.ഡി റാമിനാണ് മർദനമേറ്റത്. കേൾവിക്ക് തകരാർ സംഭവിക്കുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്ത ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - Four people were arrested in the case of beating a journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.