തിരുവനന്തപുരം: ഏറ്റുമാനൂർ -കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (17230), മംഗളൂരു-നാഗർകോവിൽ പരശുറാം (16649), കന്യാകുമാരി-പുണെ ജങ്ഷൻ പ്രതിദിന എക്സ്പ്രസ് (16382), തിരുവനന്തപുരം -ന്യൂഡൽഹി കേരള (12625) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പും അനുവദിച്ചു.
തിരുവനന്തപുരം: സേലം-ജോലാർപേട്ട സെക്ഷനിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 23, 30 തീയതികളിൽ മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം.
രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് തുടങ്ങേണ്ട ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352) ഈ രണ്ട് ദിവസങ്ങളിലും മൂന്ന് മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ യാത്ര തുടങ്ങൂ.
രാവിലെ ഒമ്പതിനുള്ള എറണാകുളം-ബംഗളൂരു ഇന്‍റർസിറ്റിയും (12678) യാത്ര തുടങ്ങാൻ മൂന്ന് മണിക്കൂർ വൈകും. കൊച്ചുവേളി-ഇൻഡോർ അഹല്യനഗരി പ്രതിവാര ട്രെയിനും യാത്രാമധ്യേ 20 മിനിറ്റ് വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.