ഓട്ടോ ഇടിച്ച് നാലുവയസ്സുകാരൻ മരിച്ചു; അപകടം അച്ഛന്റെയും അമ്മയുടെയും കൂടെ നടന്നുപോകുമ്പോൾ

കുമളി: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുടുംബത്തെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നാലുവയസ്സുകാരൻ മരിച്ചു. കൊല്ലം പട്ടടയിൽ പുത്തൻപുരയിൽ കിഷോർ-ആശദമ്പതികളുടെ മകൻ അർണവാണ്​ (കണ്ണൻ) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.

റോഡിലേക്ക് തെറിച്ചുവീണ കിഷോർ, ഭാര്യ ആശ, ഇവരുടെ കൈയിലുണ്ടായിരുന്ന ഒമ്പത്​ മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കും പരിക്കേറ്റു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലായിരുന്ന ഓട്ടോ ഇടിച്ച്​ റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ രാജേഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Four-year-old boy dies in auto accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.