കൊച്ചി: ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിന്‍േറതായി പ്രചരിക്കുന്ന പുതിയ വിഡിയോ ദൃശ്യങ്ങള്‍ വിശ്വാസി സമൂഹത്തിന്‍െറ വേദന വര്‍ധിപ്പിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഡിയോയുടെ സ്രോതസ്സ് വ്യക്തമല്ളെങ്കിലും ഫാ. ഉഴുന്നാലിന്‍െറ മോചനം വേഗത്തില്‍ ഉണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയതായാണ് മനസ്സിലാകുന്നത്.
യമനിലെ ഭരണകൂടവുമായി നയതന്ത്ര ബന്ധത്തിനുള്ള ബുദ്ധിമുട്ടുകള്‍ മോചനശ്രമങ്ങള്‍ക്ക് വേഗം കുറയാന്‍ കാരണമായിട്ടുണ്ടെന്നും അറിയുന്നു. കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നുണ്ട്. സതേണ്‍ അറേബ്യയുടെ വികാരിയേറ്റ് വഴി വത്തിക്കാനും കേന്ദ്ര സര്‍ക്കാറിലൂടെ സി.ബി.സി.ഐയും നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്നു. കേരളസഭയുടെയും ഭാരതസഭയുടെയും പ്രതിനിധി സംഘങ്ങള്‍ പലതവണ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.