തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് ആദിൽ അബ്ദുൽ റഹീം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
കോവിഡിൻെറ പ്രതിസന്ധിയിൽ നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വേണ്ടി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടണമെന്ന് ആദിൽ അബ്ദുൽ റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.