തൃശൂർ: 58ാമത് സ്കൂൾ കലോത്സവത്തിെൻറ നിറം കെടുത്തിയ വ്യാജ അപ്പീൽ വിവാദത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ നിർണായക വിവരങ്ങൾ ലഭിച്ചു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ചില്ലിക്കാട്ടിൽ സജികുമാറെന്നയാളാണ് ബാലാവകാശ കമീഷെൻറ വ്യാജ ഉത്തരവുകൾ നിർമിക്കുന്നതിലെ പ്രധാന കണ്ണിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തൃശൂരിലുണ്ടായിരുന്ന സജികുമാർ വ്യാജ അപ്പീലിൽ രണ്ടുപേർ കസ്റ്റഡിയിലായതോടെ മുങ്ങി.
സജികുമാറിെൻറ മക്കൾ കലോത്സവത്തിൽ പങ്കെടുക്കാനുണ്ടായിരുന്നു. ഇവർക്കു വേണ്ടിയും സജികുമാർ ബാലാവകാശ കമീഷൻ ഉത്തരവ് കൊണ്ടുവെന്നങ്കിലും വ്യാജ അപ്പീൽ വിവരം പുറത്തായതോടെ കോടതിയിൽനിന്നും യഥാർഥ അപ്പീൽ വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേർപ്പ് സ്വദേശി കണ്ണന്തര വീട്ടിൽ സൂരജ്, വയനാട് മാനന്തവാടി സ്വദേശി വേങ്ങാചോട്ടിൽ ജോബി ജോർജ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ജോബി 2002ൽ സംസ്ഥാന കലാപ്രതിഭയും 98 മുതൽ 2002 വരെ തുടർച്ചയായി വയനാട് ജില്ല കലോത്സവവത്തിലെ കലാപ്രതിഭയുമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ചേർപ്പ് സ്വദേശി സൂരജും ജോബിയും നൃത്ത സ്കൂളുകൾ നടത്തുന്നവരാണ്. സ്ഥാപനത്തിെൻറ പ്രസിദ്ധിക്ക് വേണ്ടിയാണ് നൃത്ത പഠനത്തിനെത്തുന്നവർക്ക് കലോത്സവത്തിൽ പങ്കെടുക്കാനുള്ള ബാലാവകാശ കമീഷെൻറ പേരിലുള്ള അപ്പീൽ നിർമിച്ച് നൽകിയത്. ഇതിന് സഹായിച്ചത് തിരുവനന്തപുരം സ്വദേശി ചില്ലിക്കാട്ടിൽ സജികുമാറാണ്. സൂരജ് അഞ്ച് അപ്പീലും ജോബി നാല് അപ്പീലും നൽകിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ഇതിനായി 25,000-30,000 വരെ മത്സരാർഥികളുടെ രക്ഷിതാക്കളിൽനിന്നും വാങ്ങിയിട്ടുണ്ടെന്നും ഇവർ അന്വേഷണ സംഘത്തിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. ശങ്കരൻ കുട്ടി, എസ്.ഐ ഫിലിപ്പ്, സീനിയർ സി.പി.ഒമാരായ കെ. സൂരജ്, സി.സി. സുഭാഷ്, സി.പി.ഒ രാജേഷ്, പി.എസ്. ഷിജിൽ, എസ്. രാജൻ എന്നിവരടങ്ങുന്ന സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വ്യാജ അപ്പീൽ: ബാലാവകാശ കമീഷൻ ഉന്നതതർക്ക്
പെങ്കന്ന് സൂചന
തൃശൂർ: വ്യാജഅപ്പീലുകൾക്ക് പിന്നിൽ ബാലാവകാശ കമീഷെൻറ ഉന്നതർക്ക് പങ്കെന്ന് സൂചന. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അപ്പീലുകൾ നിർമിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിലയിരുത്തൽ. രണ്ടു വർഷങ്ങൾക്ക് സമാനം ഇക്കുറിയും വ്യാജ അപ്പീലുകൾ കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത കമീഷെൻറ നിലപാട് ഏറെ വിവാദമായിരുന്നു.
അപ്പീലുകളുമായി ബന്ധപ്പെട്ട് ഡി.പി.െഎ ഹൈകോടതിയിലെ കേസിൽ കക്ഷിചേർന്നതോടെയാണ് ബാലാവകാശ കമീഷൻ പരാതിയുമായി രംഗത്ത് വന്നത്. 2015ലെ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ കണ്ടെത്തിയത് പൊതു വിദ്യാഭ്യാസ വകുപ്പ് ബാലാവകാശ കമീഷെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞവർഷം കണ്ണൂരിലും വ്യാജ അപ്പീലുകൾ എത്തിയിരുന്നു. ഇത് റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ല.
ഇത്തവണ കലോത്സവത്തിെൻറ തലേദിവസമായ വെള്ളിയാഴ്ച്ചയാണ് ആദ്യ വ്യാജ അപ്പീൽ എത്തുന്നത്. ലോകായുക്തയുടെ പേരിൽ കഴിഞ്ഞവർഷം വിരമിച്ച ജഡ്ജിയുടെ ഒപ്പും പേരും ഉപയോഗിച്ച അപ്പീലാണ് വന്നത്. അപ്പീൽ കമ്മിറ്റിയിലെ സീനിയർ നിയമ ഉദ്യോഗസ്ഥൻ ഇത് ൈകയോടെ പിടികൂടുകയായിരുന്നു.
ആദ്യദിനമായ ശനിയാഴ്ച്ചയാണ് ബാലാവകാശ കമീഷെൻറ വ്യാജ അപ്പീലുകൾ എത്തുന്നത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിങ്ങനെ നാല് ജില്ലകളില്‍ നിന്നുള്ളവരിൽ നിന്നാണ് പിടിച്ചെടുത്ത വ്യാജ അപ്പീലുകൾ. അപ്പീലുകളില്‍ ഇട്ട ഒപ്പും സീലും വ്യാജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.