ഫോർട്ട്കൊച്ചി: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ചുള്ളിക്കൽ സ്വദേശിനിയായ സ്ത്രീയിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ച കേസിൽ ഒരാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചനക്കേസിൽ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത വൈദികൻകൂടിയായ ഇടുക്കി ഉടുമ്പൻചോല മാവറ സ്വദേശി എ.ജെ. ജോസഫിനെയാണ് (51) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ജോസഫ്.
ജർമനിയിൽ ബുക്ക് ബൈൻഡിങ് പ്രസിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ സ്ത്രീയുടെ പക്കൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്നാണ് കേസ്. തുടർന്ന് സ്ത്രീയുടെ പരാതിപ്രകാരം മട്ടാഞ്ചേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണത്തിനിടെയാണ് ജോസഫ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിലുള്ളതായി വിവരം ലഭിച്ചത്. ഇതനുസരിച്ച് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാൾ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.