ജോലി വാഗ്ദാനം ചെയ്ത്​ തട്ടിപ്പ്​; സി.എം.പി നേതാവ്​ അറസ്​റ്റിൽ

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത്​ ലക്ഷങ്ങൾ തട്ടിയകേസിൽ രാഷ്​ട്രീയ നേതാവ്​ അറസ്റ്റിൽ. സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്​.വൈ.എഫ്​ ചെയർമാൻ കെ.ടി. ഇതിഹാസാണ്​ അറസ്റ്റിലായത്​.

എറണാകുളത്തെ സൊസൈറ്റി ഓഫ്​ ഈ ഗവേണൻസ് ഡിജിറ്റലൈസേഷൻ ഡാറ്റാ സെന്‍ററിന്‍റെ പേരിലാണ്​ തട്ടിപ്പ്​ നടത്തിയത്​. ജോലി വാഗ്ദാനം ചെയ്​ത്​ ഒരുലക്ഷം രൂപ മുതൽ ഉദ്യോഗാർഥികളിൽനിന്ന്​ വാങ്ങിയെന്നാണ്​ പരാതി​. കേന്ദ്ര സർക്കാറിന്‍റെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളിൽ ​​ജോലി വാങ്ങി നൽകാമെന്നായിരുന്നു വാഗ്​ദാനം​.

തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്​ കേസെടുത്തത്​.

Tags:    
News Summary - Fraud by promise of employment; CMP leader under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.