ഇടുക്കി: പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. 2016ല്‍ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെ.എം. ജോണാണ് ബിജിമോളുടെ ഭര്‍ത്താവ് പി.കെ. റെജിക്കെതിരെ കോടതിയെ സമീപിച്ചത്. റെജിയുടെ ഏലപ്പാറയിലെ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു ജോണും ഭാര്യയും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ആവശ്യമായിവന്നതോടെ ജോണിെൻറ പേരിലുള്ള ഭൂമി റെജിയുടെ നിര്‍ദേശപ്രകാരം ഏലപ്പാറ ഗ്രാമീൺ ബാങ്കില്‍ പണയപ്പെടുത്തി.
പണം ബാങ്കില്‍തന്നെ നിക്ഷേപിച്ചു. പിന്നീട് തെൻറ അറിവും സമ്മതവുമില്ലാതെ പി.കെ. റെജി വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായാണ് ജോണിെൻറ പരാതി. പണം തിരികെനല്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനുപിന്നാലെ ബിജിമോള്‍ എം.എല്‍.എ.യെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു. എന്നാല്‍, എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നാണ് ജോണിെൻറ ആരോപണം.
പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിനും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. തുടര്‍ന്നാണ് ജോണ്‍ പീരുമേട് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.