കൊച്ചി: കെ.എസ്.ഇ.ബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് തട്ടിപ്പ് നടത്തുന്ന സംഭവം വ്യാപകമാകുന്നു. കൊച്ചി കടവന്ത്ര സ്വദേശിയുടെ 7.95 ലക്ഷം രൂപയാണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസം നഷ്ടമായത്. കൊച്ചി സിറ്റി സൈബർ പൊലീസ് ഇതുസംബന്ധിച്ച് കേസെടുത്തു.
ഏപ്രൽ 18ന് ഫോണിലേക്ക് വ്യാജ സന്ദേശം വന്നതോടെയാണ് തട്ടിപ്പിന് തുടക്കം. വൈദ്യുതി ബിൽ കുടിശ്ശിക അടക്കാനുണ്ടെന്നും വൈകീട്ട് വൈദ്യുതി വിച്ഛേദിക്കുമെന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് സന്ദേശത്തിൽ പറഞ്ഞ നമ്പറിലേക്ക് ഇയാൾ വിളിച്ചു. കെ.എസ്.ഇ.ബി ഓഫിസർ എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ ഉടൻ സ്മാർട്ട് ഫോണിൽ ക്വിക് സപ്പോർട്ട് സ്ക്രീൻ ഷെയറിങ് ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഈ ആപ് വഴി ഇലക്ട്രിസിറ്റി ബിൽ അടക്കാൻ നിർദേശിച്ചു.
ഇതനുസരിച്ച് ബിൽ അടച്ചെങ്കിലും തുടർന്ന് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടമായെന്നാണ് പരാതി. ആപ് ഇൻസ്റ്റാൾ ചെയ്തതോടെ പരാതിക്കാരന്റെ ബാങ്കിങ് വിവരങ്ങൾ മുഴുവൻ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പാസ്വേഡ് അടക്കം സ്വകാര്യ വിവരങ്ങൾ ചോർത്തിയതായാണ് വിവരം. വിവിധ ഇടപാടുകളിലായാണ് പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 7.95 ലക്ഷം രൂപ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.