വിദേശ ഫണ്ട് തട്ടിപ്പ്: എഴുത്തുകാരൻ സക്കറിയ അടക്കം ആറുപേരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: വിദേശത്തുനിന്ന്​ ലഭിച്ച പണം ഉപയോഗിച്ച് സ്വന്തം ​െസസൈറ്റികൾക്കുവേണ്ടി വിനിയോഗിച്ച് തട്ടിപ്പ് നടത്തി എന്ന കേസിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ ആറ്​ പേരെ പ്രതിയാക്കി ​കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഇന്ത്യ കാത്തലിക് റീഫോർമേഷൻ സൊസൈറ്റി, ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഇന്ത്യ ചെയർമാൻ കെ.പി. ഫിലിപ്പ് , കാത്തലിക് റീഫോർമേഷൻ സൊസൈറ്റി ചെയർമാൻ തോമസ് എബ്രഹാം കള്ളിവയലിൽ, ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഇന്ത്യ ട്രഷറർ ജോജോ ചാണ്ടി, കാത്തലിക് റീഫോർമേഷൻ സൊസൈറ്റി സെക്രട്ടറി പോൾ സക്കറിയ എന്ന സക്കറിയ എന്നിവരാണ് കേസിലെ പ്രതികൾ.

വിശ്വാസ വഞ്ചനയടക്ക​മുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അഡീ.സൂപ്രണ്ട് ഓഫ് പൊലീസ് രാമൻ ദേവനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം കോടതി അംഗീകരിച്ചു. പ്രതികൾ ഫെബ്രുവരി 15 ന് ഹാജരാകാനും കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ആർ. രേഖയുടെതാണ് ഉത്തരവ്.

ഹോളണ്ടിൽ പ്രവർത്തിക്കുന്ന ഡബ്ല്യൂ ആൻഡ് ഡി എന്ന ട്രസ്​റ്റി​െൻറ കേരളത്തിലെ പാർട്​ണർ സംഘടനകളാണ് ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഇന്ത്യയും കാത്തലിക് റീഫോർമേഷൻ സൊസൈറ്റിയും. ഡബ്ല്യൂ ആൻഡ് ഡി കേരളത്തിലെ സുനാമി ബാധ്യതരായ കുടുംബങ്ങൾക്കും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്നതിനായി നൽകിയ പണത്തി​െൻറ ബാക്കി തുക ഗുഡ് സ്‌മരിറ്റൻ ​പ്രോജക്റ്റ് ഇന്ത്യ, കാത്തലിക് റീഫോർമേഷൻ സൊസൈറ്റി എന്നീ പ്രതികളുടെ സൊസൈറ്റികൾ മടക്കിനൽകിയില്ല. ഇവ കരസ്ഥമാക്കാനായി വാർഷിക പൊതുയോഗത്തിൽ കാണിക്കേണ്ട കണക്കുകളിൽ കൃത്രിമം കാട്ടി വിദേശ സംഘടനയെ വഞ്ചിച്ചെന്നാണ് സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസ്.

Tags:    
News Summary - Fraud with foreign funds: CBI chargesheet writer Zachariah and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.