തിരൂരങ്ങാടി: പിഴ ഇൗടാക്കുന്നതിനുള്ള രസീത് ബുക്കിൽ കൃത്രിമം കാണിച്ച സംഭവത്തിൽ തിരൂരങ്ങാടി എസ്.ഐക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ബിബിനെയാണ് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പൊലീസ് വാഹന പരിശോധനയിലും മറ്റുമായി പിഴ ഇൗടാക്കുേമ്പാൾ ഉപയോഗിക്കുന്ന രസീത് ബുക്കിലാണ് എസ്.ഐ കൃത്രിമം കാണിച്ചത്. പിഴ അടക്കുന്നയാൾക്ക് അയാൾ നൽകിയ തുകയുടെ യഥാർഥ രസീത് നൽകും. പിന്നീട് ബുക്കിൽ തുക കുറച്ച് കാണിക്കുകയായിരുന്നു. ഫെബ്രുവരി എട്ടു മുതലുള്ള എല്ലാ പിഴയുടെയും രസീതിൽ കൃത്രിമം നടന്നതായി കണ്ടെത്തി.
ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, മലപ്പുറം ഡിവൈ.എസ്.പി സുദർശനെ വകുപ്പുതല അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നു. ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിെൻറ ഭാഗമായാണ് തിരൂരങ്ങാടി എസ്.ഐയായി ബിബിൻ ഫെബ്രുവരി എട്ടിന് ചുമതലയേറ്റത്. അന്നുമുതൽ രസീതിയിൽ കൃത്രിമം നടന്നിട്ടുണ്ട്. പിഴ തുക പിറ്റേദിവസം ബാങ്കിൽ നിക്ഷേപിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.