തൃശൂർ: സംസ്ഥാനത്ത് സൗജന്യകിറ്റ് വിതരണം തുടരാൻ തീരുമാനിച്ചത് കിറ്റിന് പകരം തുക നൽകിയാൽ ജനങ്ങൾക്ക് സ്വീകാര്യമാകില്ലെന്ന ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ. നാലുമാസം കൂടി സൗജന്യകിറ്റ് നൽകാനാണ് മന്ത്രിസഭ തീരുമാനം. 500 രൂപ തുകയായി നൽകുന്നതിനപ്പുറം 300 രൂപയുടെ കിറ്റ് ലഭിക്കുന്നതാണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടമെന്നാണ് സർക്കാറിന് ലഭിച്ച മനഃശാസ്ത്ര ഉപദേശം. കേരളീയരുടെ ഇൗ മാനസികാവസ്ഥ മനസ്സിലാക്കിയാണ് സെപ്റ്റംബർ മുതൽ ഡിസംബർ വരെ എട്ട് വസ്തുക്കൾ അടങ്ങിയ കിറ്റ് വീണ്ടും നൽകുന്നത്.
എട്ട് സാധനങ്ങളടങ്ങിയ കിറ്റ് സബ്സീഡിയായി സർക്കാറിന് 300 രൂപക്ക് നൽകാനാവും. ജൂലൈയിൽ റേഷൻ വാങ്ങിയവർക്ക് മാത്രം ഒാണക്കിറ്റ് നൽകാനാണ് പൊതുവിതരണ വകുപ്പ് ഉത്തരവിട്ടത്. എന്നാൽ, അതിലേറെ കാർഡുടമകൾ കിറ്റ് വാങ്ങിയത് സർക്കാർ വിശദീകരണം ശരിവെക്കുന്നതാണ്. അതേസമയം, വിതരണം പൂർത്തിയാക്കാനുള്ള ദിവസം ചൊവ്വാഴ്ച കഴിയുമെന്നിരിക്കെ കിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്. കിറ്റിന് പകരം കൂപ്പൺ നൽകിയാൽ മാവേലി സ്റ്റോറുകൾ ഉൾപ്പെടെ സപ്ലൈകോ ഒൗട്ട്ലെറ്റുകളിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനാവും.
സർക്കാറിന് പകുതി ചിലവേ വരൂ. കിറ്റ് റേഷൻകടകളിൽ എത്തിക്കാനുള്ള ഗതാഗത, കയറ്റിറക്ക് കൂലിക്ക് പുറമെ റേഷൻകടക്കാർക്ക് ബുദ്ധിമുട്ടും ഇല്ലാതാവും. കിറ്റ് ഒന്നിന് റേഷൻകടക്കാർക്ക് ഏഴുരൂപ വീതം നൽകുകയും വേണ്ട. കിറ്റ് ഒരുക്കാൻ ദിവസവേതനത്തിൽ ആളുകളെ വെച്ച് പണവും ചെലവാക്കേണ്ടതില്ല. വ്യാപാരം കുറഞ്ഞ ഒൗട്ട്ലെറ്റുകൾക്ക് അനുഗ്രഹവുമാകും. എന്നാൽ, തുണിസഞ്ചി വരെ കേന്ദ്രീകൃതമായി വാങ്ങുന്നതിനാൽ കമീഷനും കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കിറ്റിനെ അനുകൂലിക്കുന്ന ഉദ്യോഗസഥരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.