കുമ്മനം രാജശേഖര​െൻറ പി.എ ചമഞ്ഞയാൾക്ക്​ പൊലീസ്​ ഒരുക്കിയത്​ ‘സുഖ താമസം’

തൃശൂർ: മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖര​​െൻറ പി.എ ചമഞ്ഞയാൾക്ക്​ പൊലീസ്​ ഒരുക്കിയത്​ ‘സ ുഖ താമസം’.​ കബളിപ്പിക്കപ്പെട്ട പൊലീസ്​ അന്വേഷിച്ചിറങ്ങിയപ്പോൾ ഇയാൾ കൊല്ലത്തെ മുൻ യുവമോർച്ച നേതാവാണെന്ന ്​ വ്യക്​തമായി. തൃശൂർ കെ.എസ്.ആർ.ടി.സി സ്​റ്റാൻറിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ പൊലീസി​െൻറ ചിലവിൽ മുറിയെടുത്ത യു വാവ് ആരുമറിയാതെ മുങ്ങിയതോടെയാണ് കള്ളി വെളിച്ചത്തായത്​.

ഇതര ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥൻറെ വിളിയനുസരിച്ചായിരുന്നു തൃശൂരിലെ പൊലീസ് യുവാവിന്​ സൗകര്യങ്ങളൊരുക്കിയത്. മറ്റൊരാവശ്യത്തിന് എത്തിയ ഇയാളുടെ പേഴ്സ് നഷ്​ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിനിടെ ഇയാൾ സ്​റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. താൻ സുരേഷ്ഗോപി എം.പിയുടെ സ്​റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശേരി പഞ്ചായത്ത് എം.പി ദത്തെടുത്തെന്നും ചർച്ചയുണ്ടെന്നും പറഞ്ഞതോടെ പൊലീസ് മടങ്ങി. മൂന്നാം നാൾ ഹോട്ടലി​െൻറ മുറി പൂട്ടി ഇയാൾ മുങ്ങി. പൊലീസ് ബുക്ക്​ ചെയ്​തതിനാൽ കാത്തിരിഞ്ഞ്​ മടുത്ത ഹോട്ടലുകാർ വിവരം അറിയിച്ചു. തുറന്ന് പരിശോധിച്ചതിൽ പുലി കിടന്നിടത്ത് പൂട പോലും ഇല്ലായിരുന്നു.

ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാൾ കൊല്ലത്തെ യുവമോർച്ച മുൻ നേതാവാണെന്നും വ്യക്​തമായത്​. ഇ​പ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇയാൾ നിരവധിയിടത്ത് സമാന കബളിപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന്​ ലഭിച്ച വിവരം. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ്​ വിവരം. മുമ്പ് ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.


Tags:    
News Summary - fruad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.