പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും; എങ്കിലും കേരളത്തേക്കാൾ ലാഭമേറെ...

മാഹി: പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും. 


Tags:    
News Summary - Fuel prices will rise slightly in Mahi in the new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.