ആയിരങ്ങ​ളെ സാക്ഷി നിർത്തി പ്രഫ. കെ.എ സിദ്ദീഖ്​ ഹസന്​ അന്ത്യയാത്ര

കോഴിക്കോട്​: സാ​മൂ​ഹി​ക, സേ​വ​ന രം​ഗ​ത്തും സ​മു​ദാ​യ സ​മു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​സ്​​തു​ല​മാ​യ മാ​തൃ​ക കാ​ഴ്​​ച​വെ​ച്ച ജ​മാ​​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നും കേ​ര​ള അ​മീ​റു​മാ​യി​രു​ന്ന കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​ന്​ ആ​യി​ര​ങ്ങ​ളു​ടെ യാ​ത്ര​ാ​മൊ​ഴി. പൊ​തു​ദ​ർ​ശ​ന​ത്തി​ന​ു​വെ​ച്ച വെ​ള്ളി​മാ​ടു​കു​ന്ന്​ ജെ.​ഡി.​ടി കാ​മ്പ​സി​ൽ​നി​ന്ന്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ എ​ടു​ത്ത മയ്യിത്ത്​ വെ​ള്ളി​പ്പ​റ​മ്പ്​ ജു​മാ മ​സ്​​ജി​ദി​ലെ ന​മ​സ്​​കാ​ര ശേ​ഷം ഖ​ബ​റ​ട​ക്കി. ജെ.​ഡി.​ടി​യി​ലെ അ​വ​സാ​ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സും പ​ള്ളി​യി​ലെ ന​മ​സ്​​കാ​ര​ത്തി​ന്​ മ​ക​ൻ ഫ​സ​ലു​റ​ഹ്​​മാ​നും നേ​തൃ​ത്വം ന​ൽ​കി.

പെ​തു​ദ​ർ​ശ​ന​ത്തി​​ന​ു​വെ​ച്ച ജെ.​ഡി.​ടി കാ​മ്പ​സി​ലേ​ക്ക്​ ചൊ​വ്വാ​ഴ്​​ച ​വൈ​കീ​ട്ടു മു​ത​ൽ രാജ്യത്തി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തി​‍െൻറ നാ​നാ​തു​റ​ക​ളി​ലു​മു​ള്ള​വ​ർ ഒ​ഴു​കി​യെ​ത്തി. ബു​ധ​നാ​ഴ്​​ച പു​ല​രു​വോ​ളം അ​നേ​കം ത​വ​ണ​ക​ളി​ലാ​യി മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ങ്ങ​ൾ ന​ട​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്ക്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, ഡോ. ​എം.​കെ. മു​നീ​ർ, ബ​ഷീ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ഇ.​കെ. അ​ഹ​മ്മ​ദ്​ കു​ട്ടി, പി.​എം. സ​ലീം മൗ​ല​വി, പി. ​അ​ബ്​​ദു​ൽ മ​ജീ​ദ്​ ​ൈഫ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും നാ​ലു​ത​വ​ണ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ ചൊവ്വാഴ്ചയാണ്​ അന്തരിച്ചത്​. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി കോഴിക്കോട്​ കോവൂരിലെ മക​ന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സിദ്ദീഖ്​ ഹസന്‍റെ മൃതദേഹം ഖബറിലേക്കെടുക്കുന്നു

 

എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്​തിത്വമായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന്​ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക്​ റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി.


തിരുവനന്തപുരം യൂനിവേഴ്സി​റ്റി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട്​​ ഗവൺമെൻറ്​ കോളജുകളിൽ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്​മിയുമാണ്​. പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്​​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദർശനത്തി​ന്‍റെ അസിസ്​റ്റൻറ്​ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റൻറ്​ അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു.

ജെ.ഡി.ടിയിൽ നടന്ന അവസാന മയ്യിത്ത്​ നമസ്​കാരത്തിന്​ ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ അബ്​ദുൽ അസീസ്​ നേതൃത്വം നൽകുന്നു


ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെൽഫെയർ​ ഫൗണ്ടേഷന്‍റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍ എന്ന നിലയിൽ നിസ്​തുലമായ പ്രവർത്തനമാണ്​ കാഴ്ചവെച്ചത്​. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

അന്തരിച്ച കെ.എ സിദ്ദീഖ്​ ഹസന്​ അന്ത്യയാത്ര നൽകാൻ വെള്ളിപ്പറമ്പ ജുമാ മസ്​ജിദ്​ ഖബർസ്​ഥാനിലെത്തിയവർ


ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്‍റ്​ ആൻഡ്​​ ക്രെഡിറ്റ് ലിമിറ്റഡിന്‍റെ അധ്യക്ഷനായും ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ & ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (CIGI), സാ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് (SIAS) എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ൻ​ക​യ്യെ​ടു​ത്തു.

ഭാര്യ: വി.കെ. സുബൈദ. ഫസലുർറഹ്​മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്​മാൻ എന്നിവർ മക്കളാണ്​.


ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, എം.​കെ. രാ​ഘ​വ​ൻ എം.​പി, ബി​നോ​യ്​ വി​ശ്വം എം.​പി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ ​എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, ജനറൽ സെക്രട്ടറി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മിസോറാം ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള, മുസ്​ലിം ലീഗ്​ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ്​, ഹ്യൂമൻ വെൽഫെയർ ഫൗ​േണ്ടഷൻ ചെയർമാൻ മുജ്​തബ ഫാറൂഖ്​, ജമാഅത്ത്​ അഖിലേന്ത്യ സെക്രട്ടറി ഷെഫി മദനി, മുഅ്​സം നായ്​ക്​, ലീഗ്​ നേതാവ്​ സി.പി. ചെറിയമുഹമ്മദ്, വെൽഫെയർ പാർട്ടി സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം, മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ​മാധ്യമം സി.​ഇ.​ഒ പി.​എം. മു​ഹ​മ്മ​ദ്​ സാ​ലി​ഹ്, ജോ. എഡിറ്റർ പി.ഐ നൗഷാദ്​, അസോസിയേറ്റ്​ എഡിറ്റർ പ്ര​ഫ. യാ​സീ​ൻ അ​ശ്​​​റ​ഫ്, അ​ബ്​​ദു​സ്സ​ലാം വാ​ണി​യ​മ്പ​ലം, ടി.​കെ. ഉ​ബൈ​ദ്​, കെ.​സി. അ​ബു, ഒ. ​അ​ബ്​​ദു​ല്ല, എം.​പി. അ​ഹ​മ്മ​ദ്, എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്​ കോ​യ, സി.​പി. ഉ​മ​ർ സു​ല്ല​മി, പി.​എം.​എ. സ​ലാം, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, പി. ​കോ​യ, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്, ബ​ഷീ​റ​ലി ത​ങ്ങ​ൾ, മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, ടി.പി ചെറൂപ്പ, ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി, മെ​റാ​ൾ​ഡ നി​ഷാ​ദ്, കെ.​ടി. വേ​ലാ​യു​ധ​ൻ, പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ, എം.​കെ. മു​ഹ​മ്മ​ദ​ലി, കെ.​പി. രാ​മ​നു​ണ്ണി, ഡോ.​പി.​കെ. പോ​ക്ക​ർ, എം.​വി. സ​ലിം മൗ​ല​വി, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, സി.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, നാ​സ​റു​ദ്ദീ​ൻ എ​ള​മ​രം, ഇ.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​സ്ത​ഫ കൊ​മ്മേ​രി, ത​സ്​​ലിം റ​ഹ്​​മാ​നി, മ​ജീ​ദ്​ ഫൈ​സി, സൂ​ര്യ ഗ​ഫൂ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാണ്​ ജെ.ഡി.ടിയിൽ ആദരാഞ്​ജലി അർപ്പിക്കാനെ​ത്തിയത്​. 

Tags:    
News Summary - Funeral of KA Siddique Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.