അമ്പലപ്പുഴ: പൊതുവേദിയിൽ സി.പി.എം വനിതാ നേതാവിനെ ആക്ഷേപിച്ച കേസിൽ മന്ത്രി ജി. സുധാക രൻ അതിരഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു. അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം മന്ത്രി ജാമ്യമെടുത്തത്. ഈമാസം 28ന് കേസ് പരിഗണിക്കാനിരിക്കെയാണ് മന്ത്രി മുൻകൂർ ജാമ്യമെടുത്തത്.
2016 ഫെബ്രുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. എൻ.എച്ച്-കുമാരകോടി റോഡിെൻറ ഉദ്ഘാടനവേദിയിൽ അന്ന് സി.പി.എം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയെയാണ് മന്ത്രി ആക്ഷേപിച്ചത്.
മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന ഉഷ സാലിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിെൻറ പേരിൽ പിന്നീട് ഉഷ സാലി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നാണ് ഉഷ സാലി അമ്പലപ്പുഴ കോടതിയെ സമീപിച്ചത്.
മാർച്ച് 29നും ജൂൺ നാലിനും കേസ് പരിഗണിച്ചെങ്കിലും മന്ത്രി കോടതിയിൽ എത്തിയില്ല. ജൂൺ നാലിന് കേസ് പരിഗണിച്ചപ്പോൾ 28ന് നിർബന്ധമായും മന്ത്രി ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചക്കുശേഷം മന്ത്രി രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിലാണ് മന്ത്രി കോടതിയിലെത്തിയത്. മന്ത്രി ജാമ്യമെടുത്തശേഷമാണ് വാദിഭാഗം അഭിഭാഷകൻ വിവരമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.