ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും അവിടുത്തെ പാർട്ടിക്കാർ കാലുവാരികളാണെന്നും മന്ത്രി ജി. സുധാകരൻ. തൂക്കുകുളത്തെ എം.എൽ.എ ഒാഫിസിൽ തനിക്ക് കിട്ടിയ പൊന്നാടകൾ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്നതിെൻറ ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2001ൽ തന്നെ കാലുവാരി തോൽപിച്ച സ്ഥലമാണ് കായംകുളം. ആ സംസ്കാരം അവിെട ഇേപ്പാഴും മാറിയിട്ടില്ല. അവിടെ എത്തിയാൽ ആദ്യം കാലിലോട്ടാണ് നോക്കുന്നത്, മുഖത്തേക്കല്ല. ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാർട്ടി വീണ്ടും ജയിക്കും. ഇപ്പോഴത്തെ എം.എൽ.എ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്.പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും. താൻ വീണ്ടും പൊതുമരാമത്ത് മന്ത്രിയാകുമോയെന്ന് അറിയില്ല.
വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമില്ല. പുതിയ ആളുകൾ വരുന്നതിൽ അഭിപ്രായവ്യത്യാസമില്ല. അക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മാധ്യമങ്ങളിൽ വന്നതല്ലാതെ സീറ്റ് സംബന്ധിച്ച് പാർട്ടി ഒരുചർച്ചയും നടത്തിയിട്ടില്ല –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.