ഈങ്ങാപ്പുഴ (േകാഴിക്കോട്): ദേശീയപാത വികസനത്തിലടക്കം കേന്ദ്രം കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. മൂന്നു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തയാറായിനിന്നിട്ടും ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തി തുടങ്ങാന്‍ കേന്ദ്രം തയാറായിട്ടില്ല. ഒന്നര വര്‍ഷമായി ടെൻഡര്‍ പൊട്ടിക്കാതെ വെച്ചിരിക്കയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
താമരശ്ശേരി ചുരത്തില്‍ നടത്തിയ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാറിെൻറ കീഴിലുള്ള പാതയായിട്ടും സംസ്ഥാന സര്‍ക്കാറാണ് ചുരം നവീകരണത്തിന് അടിയന്തരമായി എട്ടു കോടിയോളം അനുവദിച്ചതും പ്രവൃത്തി പൂര്‍ത്തിയാക്കിയതും. ചുരം റോഡിെൻറ പൂര്‍ണ വികസനത്തിന് 100 കോടി ആവശ്യമാണ്. എന്നാല്‍, ഈ തുക പൂര്‍ണമായും വഹിക്കാന്‍ സംസ്ഥാന സർക്കാറിന് സാധിക്കില്ല. അതിനാല്‍, ഡി.പി.ആര് തയാറാക്കി ബന്ധപ്പെട്ട വകുപ്പ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് സാമ്പത്തികാനുവാദം നേടിയെടുക്കാനുള്ള നടപടി സ്വീകരിക്കണം. നടപടി വേഗത്തിലാക്കാന്‍ സ്ഥലം എം.പിയായ രാഹുല്‍ഗാന്ധിക്കും വിശദ റിപ്പോര്‍ട്ട് അയച്ചുകൊടുക്കണം. ഇതിന് കാലതാമസം വന്നാല്‍ 12 കോടിയോളം ചെലവഴിച്ച് പ്രവൃത്തി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണ്. വയനാട്ടിലേക്ക് ആനക്കാംപൊയില്‍ വഴി നിർമിക്കുന്ന തുരങ്കപാതക്ക് സംസ്ഥാന സര്‍ക്കാര്‍ 1000 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
നെഹ്റുവിെൻറ കാലത്തല്ലാതെ ഒന്നും കേരളത്തിന് ലഭിച്ചിട്ടില്ല. ഈ അവഗണന ചൂണ്ടിക്കാണിക്കുകയാണ് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ചെയ്യേണ്ടത്. അതിന് പകരം സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് എം.പിമാര്‍ സ്വീകരിക്കുന്നത്. വടക്കേ ഇന്ത്യന്‍ ലോബിയാണ് കേരളത്തെ അവഗണിക്കുന്നതിന് പിന്നിലെന്നും ഇതിെൻറ വക്താവാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ അവഗണനക്കിടയിലും സര്‍ക്കാറിെൻറ ശക്തമായ ഇടപെടലിലൂടെ 1400 കോടിയുടെ കേന്ദ്ര റോഡ് ഫണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.