ദേശീയപാത സ്ഥലമേറ്റെടുപ്പ്; കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനം

തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനം. ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചു.

ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് ഈ നിർദേശം കേന്ദ്രം നൽകിയത്.

എന്നാൽ പല ജില്ലകളിലെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി വരികയാണെന്നും ഈ ഘട്ടത്തിൽ ഇത് നിർത്തിവെക്കാൻ കഴിയില്ലെന്നും മന്ത്രി കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തെ ഒന്നാം മുൻഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സ‍ർക്കാർ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - G Sudhakaran on National Highway-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.