ആലപ്പുഴ: വനിതാ മതിൽ പരിപാടിയിൽ നിന്നും പിൻമാറിയ നടി മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി.സുധാകരൻ. മഞ്ജു വാര്യർ ന ോക്കിക്കണ്ട സാമൂഹിക ബോധത്തിെൻറ കണ്ണട മാറ്റേണ്ട സമയമായെന്ന് സുധാകരൻ പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. അതിൽ രാഷ്ട്രീയം കണ്ടത് മഞ്ജു നോക്കിക്കണ്ട കണ്ണടയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയിൽ അവരോട് ബഹുമാനക്കുറവില്ലെന്നും മന്ത്രി പറഞ്ഞു.
വനിതാ മതിലിനെ എതിർത്ത എൻ.എസ്.എസിനെയും സുധാകരൻ വിമർശിച്ചു. സാമൂഹിക വിപ്ലവങ്ങൾക്കു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിെൻറ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീട് അതു പിൻവലിച്ചു.
മഞ്ജു വാര്യരുടെ പിൻമാറ്റത്തിനെതിരെ മന്ത്രി മണിയും രംഗത്തെത്തി. മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം പരിപാടിയെ ബാധിക്കില്ലെന്നും എം.എം മണി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.