ആലപ്പുഴ: ഉദ്ഘാടകയായ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എത്താൻ വൈകിയതിനെ തുടർന്ന് ജി. സുധാകരൻ പൊതുപരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. പരിപാടിയിൽ പങ്കെടുക്കാൻ കൃത്യസമയത്തു തന്നെ സുധാകരൻ എത്തിയിരുന്നു. സി.ബി.സി വാര്യർ അനുസ്മരണ പരിപാടിക്കിടെയാണ് സംഭവം. ഉദ്ഘാടക എത്താത്തതിനെ തുടർന്ന് പരിപാടി തുടങ്ങാനും വൈകി.
ശനിയാഴ്ച രാവിലെ 10ന് ഹരിപ്പാട് പരിപാടി തുടങ്ങുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ പത്തരയായിട്ടും ഉദ്ഘാടകയായ സി.എസ്. സുജാത എത്തിയില്ല. തുടർന്ന് ചാരുംമൂട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് സുധാകരൻ ഇറങ്ങിപ്പോവുകയായിരുന്നു.
സി.ബി.സി.വാരിയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു സമ്മാനിക്കുകയായിരുന്നു സുധാകരന്റെ ചുമതല. വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കേണ്ട മന്ത്രി സജി ചെറിയാനും ചടങ്ങിന് എത്തിയില്ല. അധ്യക്ഷനാകേണ്ട സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും സമയത്ത് എത്തിയില്ല. തുടർന്ന് സംഘാടകരോട് ക്ഷോഭിച്ചാണ് സുധാകരൻ ഇറങ്ങിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.