തിരുവനന്തപുരം: ദേശീയപാത 66 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനെന്ന് പറഞ്ഞ് ദ േശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് അവ്യക്തെമന്ന് മന്ത്രി ജി. സുധാകരൻ. 2021 ഫെബ്രുവരിയിലേക്ക് മുൻഗണനക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ല. കേരളത്തിലെ ദേശീയപാത 66െൻറ വികസനം മുൻഗണനപട്ടിക ഒന്നിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
ദേശീയപാത 66 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ വളരെയേറെ മുന്നേറിയ ഘട്ടത്തിലാണ് ഈ പദ്ധതിയെ ദേശീയപാത അതോറിറ്റിയുടെ മുൻഗണനപട്ടിക രണ്ടിലേക്ക് മാറ്റി, സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ 2021 ഫെബ്രുവരി വരെ നിർത്തിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്രസർക്കാറിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭേദഗതി.
ദേശീയപാത വികസനം ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. അതിനാൽ, അതോറിറ്റിയുടെ നിർദേശപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സ്ഥലമെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അംഗീകാരത്തിനായി സമർപ്പിക്കുക എന്നതാണ് സാധാരണ ഗതിയിൽ ചെയ്തുവരുന്നത്.
ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവിധ ഘട്ടങ്ങളിലായിട്ടുള്ള വിവരങ്ങൾ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ദേശീയപാത അതോറിറ്റിയിലേക്ക് ഓൺലൈനായി സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ പലഭാഗത്തും വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സമയബന്ധിതമായി അവക്ക് അംഗീകാരം നൽകി ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.