കോഴിക്കോട്: ടി.പി. സെൻകുമാർ സർക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്നും സർക്കാരിനെ വെല്ലുവിളിക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നും മന്ത്രി ജി.സുധാകരൻ. കോടതിവിധിയുടെ മറപറ്റി സർക്കാരിനെ മോശക്കാരാക്കാൻ ശ്രമിച്ചാൽ സുപ്രീം കോടതിയിൽ റിട്ട് സമർപ്പിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് സെൻകുമാർ മറക്കേണ്ട. കോഴിക്കോട് കുറ്റ്യാടിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് അദ്ദേഹം തന്നെത്തന്നെ തോൽപ്പിച്ചെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സെൻകുമാർ യു.ഡി.എഫിനു വേണ്ടി വോട്ടു പിടിക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം മോശക്കാരനാകുന്നുവെന്നല്ല. സുപ്രീംകോടതി കാണുന്ന പോലെ അത്ര മാന്യനൊന്നുമല്ല സെൻകുമാർ. എല്ലാരും നാട്ടിലെന്താണ് ചെയ്യുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതുകൊണ്ട് സുപ്രീംകോടതി വിധി എന്ന മറ വച്ചുകൊണ്ട്,സർക്കാരിനെ മോശക്കാരാക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.