തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയത്തിെൻറയും ഉരുൾെപാട്ടല്‍ അടക്കമുള്ള പ്ര കൃതിദുരന്തത്തിെൻറയും പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പഠനവിധേയമ ാക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. ചര്‍ച്ചകളും സെമിനാറ ുകളും സംഘടിപ്പിച്ച് സംസ്ഥാനത്ത് വരാന്‍ പോകുന്ന മഹാദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം.
റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരുപ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയാറാകണം. വര്‍ഷങ്ങളായി മലയോരമേഖലകളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞസര്‍ക്കാര്‍ നിലപാടെടുത്തത്.
ക്വാറിമാഫിയയെയോ റിസോര്‍ട്ട് ഉടമകളെയോ സഹായിക്കാനായിരുന്നില്ല തീരുമാനം. വരുന്ന തലമുറക്കായി ഒരു പരിക്കും കൂടാതെ ഇവ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് നമ്മുടെ ചുമതലയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം –സി.എസ്.ഐ സഭ
കോട്ടയം: ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ അനുകൂല സമീപനം സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളിൽനിന്ന് ആരും പാഠം പഠിക്കുന്നില്ല എന്നത് ദുഃഖകരമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സി.എസ്.ഐ സഭയാണ്. ആ നിലപാടാണ് ഇപ്പോഴുമുള്ളത്. പരിസ്ഥിതി വിഷയം സഭയുടെ മിഷനറി ദർശനത്തിെൻറ ഭാഗമാണ്. ഗ്രീൻചർച്ച് എന്ന ആശയം കൊണ്ടുവന്നത് സി.എസ്.ഐ സഭയാണെന്നും പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയിൽ അയവില്ലെന്നും കോട്ടയം സി.എസ്.ഐ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ബിഷപ് തോമസ് കെ. ഉമ്മൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.