കോഴിക്കോട് : ഗെയ്ൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കെതിരായ പ്രചരണം നടത്തുന്നത് വികസന വിരോധികളാണെന്ന് സി.പി.എം ജില്ലാ സമ്മേളനം. ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണം. ചില നിക്ഷിപ്ത താത്പര്യക്കാരും വർഗീയ തീവ്രവാദ സംഘടനകളും ജില്ലയിലെ മുക്കം, തിരുവമ്പാടി പ്രദേശങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് ജനങ്ങളെ പദ്ധതിക്കെതിരെ ഇളക്കി വിടുകയാണ്. സർക്കാറിനെതിരെ കലാപം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് ഒരു വിഭാഗം യു.ഡി.എഫ് നേതാക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. സങ്കുചിത താത്പര്യങ്ങൾക്കായി നാടിെൻറ വികസനത്തെ എതിർക്കുന്ന വികസന വിരോധികളെ തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
കോഴിക്കോടിനേക്കാൾ ജനസാന്ദ്രത കൂടിയ എറണാകുളത്ത് ജനവാസമേഖലയിലൂടെയാണ് ഗെയ്ൽ പൈപ്പ് ലൈൻ പോയത്. അവിടെ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. ഇത് അണുബോംബൊന്നുമല്ല. ലോകത്തൊരിടത്തും പ്രകൃതി വാതക പൈപ്പ് ൈലൻ കാടുകളിലൂടെയോ മലകളിലൂടെയോ അല്ല പോകുന്നത്. ജനവാസ മേഖലയിലൂടെയാണ് എന്നും ഇറാനിെൻറയും ഖത്തറിെൻറയും ഉദാഹരണം ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട് പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.